RSS

Merry Christmas

:.





എന്നമ്മയെ പിരിയുന്ന

Lyrics & Music : Rev. Dn. Jibu Jajin
BGM: Deltus
Singer: Kester


എന്നമ്മയെ പിരിയുന്ന നേരത്ത്
കൂട്ടായി വന്നൊരെന്നമ്മേ...
എന്‍ രക്ഷകന്‍ തന്‍ മാതാവെ...
മരിയാമ്പികേ.... വിമലാംബികേ...
കന്യാമറിയമേ...സ്വസ്തി.....


എന്നുള്ളം പിടയുന്ന നേരത്ത്
സാന്ത്വനമായി നീ വന്നു...
എന്നമ്മയെ ഒര്ക്കുന്ന നേരത്ത്....
എന്നമ്മയായ് നീ അരികില്‍ വന്നു....
സാന്ത്വനമായി...അശ്വാസമായി...
എന്‍ ഹൃദയം നിര്മലമാക്കിയമ്മ...

സ്വസ്തി സ്വസ്തി സ്വസ്തി
കന്യാ മറിയമേ സ്വസ്തി...

പാപത്തില്‍ ഞാന്‍ വീണിടുമ്പോള്‍...
രക്ഷകനേശുവെ നല്കി...
ക്ളേശത്താല്‍ നീറുന്ന നേരത്ത്...
സഹനത്തിന്‍ മാത്രികയേകിയമ്മ
വാത്സല്യമോടെ... മാതൃത്വമേകി...
നിത്യസഹായമായ് മാറിയമ്മ...
സ്വസ്തി സ്വസ്തി സ്വസ്തി
കന്യാ മറിയമേ സ്വസ്തി...

0 comments:

Post a Comment