:.





Contact

Contact Us:

Roma, Italy:

Rev. Br. Jibu Jajin - +393891764899

Middle East:
Jijo Palode - +9743207410
J. Lazar- +971 5287437
Hudson Albert - +9745617253

India:

Jerry Jajin - +919744348646
Joy Jajin - +919539017091




ദിവ്യകാറുണ്യമേശുവേ


ദിവ്യകാറുണ്യമേശുവേ നിന്നെ
ആരാധിച്ച്സ്തുതിക്കുന്നു..
കൈകള്‍കൂപ്പി വിശ്വാസമോടെ ഞാന്‍
നിന്‍മുന്‍പില്‍ നിന്നു പ്രാര്‍ത്ഥിപ്പൂ...

പുതു സ്രിഷ്ടിയാകാന്‍

യുവജന ഗാനം

Singer: Shaji & Neenu
Lyrics & Music: Rev. Br. Jibu

BGM: Deltus

പുതു സ്രിഷ്ടിയാകാന്‍ ക്രിസ്തുവില്‍ ചേരാന്‍
ഒന്നായ് ഒന്നായ് ഒന്ന് ചേരാം
നാഥന്‍ തന്‍ രൂപത്തിനനുരൂപരാകാം
ക്രിസ്തുവില്‍ ദൈവത്തിന്‍ പുത്രരാകാം
യുവജനമെ ഉണരൂ ഉണരുണരുണരൂ
നാഥനില്‍ ഒന്നായ് ചെരൂ

ജീവന് തുടിക്കും വചനം ശ്രവിക്കാം
വചനം ജീവിത ഭാഗമാക്കാം
വചനത്തിന്‍ മാധുര്യമാസ്വദിക്കാം
ക്രിസ്തുവിന്‍ സുവുശെഷം പകര്‍ന്നു നല്‍കാം
ലോകത്തിനെങ്ങും പകര്‍ന്നു നല്‍കാം..
..ആ…….ആ..ആ..

നിന്‍ ദിവ്യ ബലിയില്‍ പങ്കുചെരാം..
ദൈവസ്നേഹത്തില്‍ അഴ്ന്നിറങ്ങാം
സ്നേഹത്തിന്നാഴം അനുഭവിക്കാം

സ്നേഹ സന്ദേശം പകര്‍ന്നുനല്‍കാം
ലോകത്തിനെങ്ങും പകര്‍ന്നു നല്‍കാം..
..ആ…….ആ..ആ..

കരുണതന്‍ മൂര്‍ത്തിയാം

yrics & MUsic : Jibu palode
BG: Deltus
Singer: Jibu palode


കരുണതന്‍ മൂര്‍ത്തിയാം സര്‍വ്വേശ്വരാ..
പാവന നാമം ഞാന്‍ വാഴ്തിടുന്നു...
വഴിയും സത്യവും ജീവനുമാം നിന്‍
തൃപ്പാദം പൂകി വണങ്ങിടുന്നു....
ശരണം പിതാവെ ശരണം പുത്രാ...
ശരണം ആത്മാ..... ത്രിയേക ദൈവമെ...

പരമപിതാവിന്‍ സ്നേഹപാരമ്യം...
പരിശുദ്ധ പരമ ദിവ്യകാരുണ്യം
ചൊരിയണെ നാഥാ സ്നേഹപ്രകാശം...
മമ ഹൃദയം നിന്‍ സക്രാരിയാക്കാം
ശരണം പിതാവെ സരണം പുത്രാ...
ശരണം ആത്മാ..... ത്രിയേക ദൈവമെ...

നിന്‍ ദിവ്യ മാംസ തിരുരക്തങ്ങള്‍..
എന്നില്‍ മാറ്റത്തിന്‍ അടയാളമാകുന്നു...
പകരണെ നാഥാ നിന്നത്മ ദാനം...
നിന്നില്‍ ഞാനെന്നും ഒന്നായ് തീരട്ടെ..
ശരണം പിതാവെ സരണം പുത്രാ...
ശരണം ആത്മാ..... ത്രിയേക ദൈവമെ.

അള്ത്താരമേശയില്‍

രചന: ജിജോ പാലോട്
സംഗീതം : ഫാ: ഡെല്‍റ്റസ്
ആലാപനം: കെസ്റ്റെര്‍
ആല്‍ബം : പ്രവചനങ്ങള്‍ പൂവണിയാന്‍

ള്ത്താരമേശയി
ല്‍ മുറിയുന്ന അപ്പത്തില്‍
നഥാ നീ എഴുന്നള്ളുമ്പോള്‍....
ലംബമില്ലാത്ത ശ്വാസമില്ലാത്ത
ആയിരങ്ങള്‍ വന്നുചേരും...തിരുമുമ്പില്‍..
ആയിരങ്ങള്‍ വന്നുചേരും...

ജീവന്റെ അപ്പമാം തിരുവോസ്തിയില്‍
വന്നുവാഴുന്ന സ്നേഹസ്വരൂപാ...
ജീവിക്കും ദൈവത്തിന്‍ ആലയമാകാന്‍
എന്നെ വിളിക്കണെ നാഥാ...
എന്നെ വിളിക്കണെ നാഥാ...


സ്നേഹത്തിന്‍ പരമോന്നത കൂദാശയില്‍
ദൈവസ്നേഹത്തിന്‍ സ്മാരകമാകാന്‍
ആത്മാവില്‍ സൌഖ്യവും ജീവനും നല്കാന്‍.....
എന്നുള്ളില്‍ അണയണേ നാഥാ...
എന്നുള്ളില്‍ അണയണേ നാഥാ...

കുറവുകള്‍ ഏതുമില്ലാതെ


Lyrics& music : jijo palode
BG : Deltus
Singer: Gagul Joseph

കുറവുകള്‍ ഏതുമില്ലാതെ നയിച്ചിടും
കര്‍ത്താവെന്നും തന്‍ അജഗണത്തെ.

കര്‍ത്താവാണെന്‍റെ അജപാലകന്‍..
കുറവുകളില്ലിനി ഒരു കാലവും..
പച്ചപുല്‍പരപ്പില്‍ ശീതളഛ്ചായയില്‍
ശുദ്ധജലാശയത്തില്‍ നടത്തും...

വിശ്വസ്തനെന്‍ താതന്‍ അനുദിനവും
നേരായ പാതയില്‍ നയിച്ചിടുന്നു..
ഇരുളാര്‍ന്ന വഴിയില്‍ ഭയക്കില്ല നാഥാ
നീയെനിക്കഭയം നല്കിടുന്നു

ശിരസ്സിനെ തൈലത്താല്‍ അഭിഷേചിച്ചു..
എന്‍ പാനപാത്രം കവിഞ്ഞിടുന്നു..
ശത്രുക്കള്‍ കാണ്‍കെ വിരുന്നൊരുക്കുന്നു..
നിത്യവുമെന്‍റെ സ്നേഹതാതന്‍....

നിത്യതയില്‍ തന്‍റെ ദേശത്തെനിക്കായ്‌
ഇടമോരുക്കിടുന്നു ദൈവതാതന്‍
നന്‍മയായ് കരുണയായ്‌ എന്നുമെന്നുള്ളില്‍
വാണരുളിടുന്ന സ്നേഹതാതന്‍....

സെഹിയോന്‍ മണിമാളികയില്‍

സെഹിയോന്‍ മണിമാളികയില്‍ ഊട്ട്ശാലയില്‍ ...
സ്നേഹവിരുന്നിനായ്... നല്‍ വേദിയൊരുങ്ങി....
ഹൃദയതാലത്തില്‍ ഞങ്ങള്‍ കാഴ്ചയേകുന്നു...
ഗുരുവും ശിഷ്യരും വിരുന്നൊരുക്കുന്നു....

സ്വീകരിക്കണമെ ഏന്റെ കാഴച ദ്രവ്യങ്ങള്‍
ദേഹവും എന്‍ ദേഹിയും.....
ജീവനും എന്‍ സര്‍വ്വവും.....

ഞങ്ങളര്‍പ്പിച്ചീടും ഈ അപ്പം നിന്നുടെ..
ദിവ്യ ശരീരമായ്... മാറ്റണേ എന് യേശുവെ...
നവ്യമാം കല്പന...പോലെ നാമിനിയെന്നും...
അന്യോന്യം സ്നേഹിച്ചിടാം.....

കാസയില് നിറയുന്നൊരീ.. പുതു വീഞ്ഞവിടുത്തെ...
തിരുരക്ത ധാരയായ്... മാറ്റണേ...എന് നാഥനെ...
വീഞ്ഞുമായ് അലിഞ്ഞിടും... ജലകണം പോലെ നീ
ഞങ്ങളേ നിന് മാറില് ചേര്‍ക്കണേ...

കുരിശിലെന്‍ നാഥന്റെ.



കുരിശിലെന്‍ നാഥന്റെ.... പഞ്ചക്ഷതങ്ങള്‍ കണ്ടു
ഹൃദയം നുറുങ്ങി ഞാന്‍ കേണിടുമ്പോള്‍ ...
എന്‍ പാപ ഭലമെന്നറിഞ്ഞു കേണൂ....
അനുതാപത്താല്‍ മനം നിറഞ്ഞു കേണൂ....

നാഥാ കൃപാകരാ...കനിവാകണേ....
എന്‍ പാപ മാലിന്യം കഴുകീടണേ.....

മുള്ക്കിരീടം ചൂടി.. ചമ്മട്ടിയടിയേല്ക്കും
നിന്‍ മേനി കണ്ടെന്റെ മനം നുറുങ്ങി...
മരക്കുരിശിന്‍ ഭാരം ചുമന്നു തളര്‍ന്നിടുമ്
നിന്‍ ചിത്രം കണ്ടെന്റെ മനം നുറുങ്ങി....
എന്‍ പാപ ഭലമെന്നറിഞ്ഞു കേണൂ....
അനുതാപത്താല്‍ മനം നിറഞ്ഞു കേണൂ....

നാഥാ കൃപാകരാ...കനിവാകണേ....
എന്‍ പാപ മാലിന്യം കഴുകീടണേ.....

നഥാ നിന്‍ ദേഹം..നഗ്നരാക്കീ അന്നവര്‍
ആര്‍ത്തട്ടഹസിച്ചതും ഓര്‍ത്തു കേണു.....
കാരിരുമ്പിന്‍ ഘോരമാം..ആണികളില്‍ തൂങ്ങി നീ
എനിക്കായ്..ഏറ്റിടും പീഢകള്‍ ഓര്‍ത്താല്‍ ..
എന്‍ പാപ ഭലമെന്നറിഞ്ഞു കേണൂ....
അനുതാപത്താല്‍ മനം നിറഞ്ഞു കേണൂ....

നാഥാ കൃപാകരാ...കനിവാകണേ....
എന്‍ പാപ മാലിന്യം കഴുകീടണേ.....

നിര്‍ദ്ദയാരായന്നവര്‍ ...ശൂലമുനയാല്‍ നിന്‍...

പാര്‍ശ്വം പിളര്‍ന്നതും... ഓര്‍ത്ത് കേണൂ.....
ചേതനയറ്റതന്‍ പുത്രനെ കണ്ടമ്മ...
ഉള്ളീല്‍ ഒതുക്കിയ... ദുഃഖമോര്‍ത്തല്‍ ...
എന്‍ പാപ ഭലമെന്നറിഞ്ഞു കേണൂ....
അനുതാപത്താല്‍ മനം നിറഞ്ഞു കേണൂ....


നാഥാ കൃപാകരാ...കനിവാകണേ....
എന്‍ പാപ മാലിന്യം കഴുകീടണേ.....

പാതയില് തെളിയുന്ന

സംഗീതം: ബ്ര.ബിനോജ് മുളവരിക്കല്‍




പാതയില് തെളിയുന്ന സുരദീപമേ..
പ്രാണനില് മിന്നുന്ന താരകമെ
ആതമാവില് വിരിയുന്ന നവസൂനമേ
ആരാധന നിനക്കാരാധന...

ആരധനാ നിനക്കേശുനാഥാ...
അള്ത്താരയില് വാഴും.... ആത്മനഥാ...
ആരധനാ നിനക്കേശുനാഥാ...
ആത്മാവില് സത്യത്തില് ആരധനാ

ചങ്കിലെ ചൊരയാല് കഴുകി നീ ഇനിയെന്നും
അവികല സ്നെഹത്താല്‍ തഴുകേണമേ
കരതാരിലെഴുതിയ പേരുവിളിച്ചെന്നെ
നെഞ്ചോട് ചേര്‍ക്കുന്ന വാല്സല്യമേ..


ആരധനാ നിനക്കേശുനാഥാ...
അള്ത്താരയില് വാഴും.... ആത്മനഥാ...
ആരധനാ നിനക്കേശുനാഥാ...
ആത്മാവില് സത്യത്തില് ആരധനാ

കുഴിയില് വീണമറുന്ന കുഞ്ഞാടെനിക്ക് നിന്
കരമേകണെ നല്ലിടയനേ നീ
ഇടറുന്ന വഴികളില് ഇമചിമ്മിടാതെന്നും
കാത്തരുളീടണെ അജപാലകാ..

ആരധനാ നിനക്കേശുനാഥാ...
അള്ത്താരയില് വാഴും.... ആത്മനഥാ...
ആരധനാ നിനക്കേശുനാഥാ...
ആത്മാവില് സത്യത്തില് ആരധനാ


ആത്മാവില്‍ ഒഴുകുന്ന

സംഗീതം : ഫാ: ഡെല്‍റ്റസ്
ആല്‍ബം : പ്രവചനങ്ങള്‍ പൂവണിയാന്‍





ത്മാവില്‍
ഒഴുകുന്ന സ്വരരാഗമേ...
ആമോദമേകുന്ന സുവിശേഷമേ..
ആരാകിലും നിന്നെ തേടിടുമ്പോള്‍
പുണ്യ ദര്‍ശനം നല്‍കേണമേ..

അന്ന് സെഹിയോനില്‍ അമ്മയും ശിഷ്യരും
ആരാധനക്കായ്‌ വന്ന നേരം
ആത്മാവിന്‍ ജ്വാലയാല്‍ അഭിഷേകമേകി നീ,
അത്ഭുതം കാട്ടി നീ ഭാഷകളാല്‍...

ഇന്ന് തിരുമുന്പില്‍ കുമ്പിടും ഞങ്ങളില്‍
ആത്മാവിന്‍ ജ്വാല തെളിക്കേണമേ..
ആരാധിച്ചീടുവാന്‍ അണയുന്ന ഞങ്ങളില്‍
അല്ഭുതം കാട്ടണെ സ്നേഹനാഥാ....

പാടാം പാടാം - KG Markose & Manjummel Kids Choir...







പാടാം പാടാം സ്രിഷ്ടിതന്‍ കഥപാടാം
ദൈവപിതാവിന്‍ കരവൈഭവം വാഴ്‌തിടാം
ഈ പ്രപഞ്ചസ്രിഷ്ടിതന്‍ കഥപാടാം
കഥപാടാം ..... കഥപാടാം ...... കഥപാടാം ......


ശൂന്യതയില്‍ കര്ത്താവന്നാജ്ഞാപിക്കേ...
ആകാശവും ഭൂമിയും ഉരുവായി...
അന്ധകാരത്തില്‍ ദൈവം അജ്ഞാപിക്കേ..
നല്‍പ്രകാശമുരുവായി വചനത്താലെ.....
ഇരുളിനെ രാവെന്നും വെളിച്ചത്തെ പകലെന്നും
ദൈവം വിളിച്ചു.......
സന്ധ്യയായ് ഉഷസ്സായി ഒന്നാം ദിനം

രൂപരഹിതമാം ധരയില്‍ ജലമൊഴുകി....
ജലപ്പരപ്പില്‍ കര്ത്താവിന്‍ ശക്തിതിങ്ങി.
ജലമധ്യേ ദൈവം വിതാനമൊരുക്കീ
ജലമങ്ങനെ രണ്ടായി വേര്പിരിഞ്ഞു....
ആകാശമെന്നാ വിതാനത്തിനു ദൈവം
പേര്‍ വിളിച്ചു.....

സന്ധ്യയായ് ഉഷസ്സായി രണ്ടാം ദിനം

ആകാശക്കുട കീഴില്‍ ജലം ഒത്തു ചേര്ന്നു...
പ്രതലമങ്ങനെ നന്നായി പൊങ്ങി വന്നു...
ഹരിതസസ്യ ജീവികളാല്‍ ഭൂമി നിറഞ്ഞൂ
ദൈവത്തിന്‍ മഹിമയെങ്ങും നിറയുന്നൂ......
കരയില്‍ കടലില്‍ സമ്രിദ്ധമായ് വാഴാന്‍ ..
അനുഗ്രഹിച്ചു....
സന്ധ്യയായ് ഉഷസ്സായി..മൂന്നാം ദിനം

ഋതുക്കള്‍, ദിന-രാത്രങ്ങള്‍ വര്ഷങ്ങളും .....
വേര്തിരിച്ചു താരകങ്ങള്‍ ഉരുവായി...
ഭൂവിലെങ്ങും പ്രഭചൊരിയും ദീപങ്ങളായ്...
ആകാശക്കീഴില്‍ അവ സ്ഥാപിതമായ്...
സൂര്യന്‍ പകലിലും ചന്ദ്രന്‍ ഇരവിലും
പ്രഭ ചൊരിഞ്ഞൂ....
സന്ധ്യയായ് ഉഷസ്സായി..നാലാം ദിനം

കര്ത്താവിന്‍ തിരുവചനം വീണ്ടുമുയര്ന്നു....
സമുദ്രത്തില്‍ മത്സ്യങ്ങള്‍ ഉരുവായി...
ആകശത്തിന്‍ കീഴിലെങ്ങും പാറിനടക്കാന്‍...
കരയിലീശന്‍ പക്ഷികളെ ഉരുവാക്കീ...
കരയില്‍ കടലില്‍ സമ്രിദ്ധമായ് വാഴാന്‍
അനുഗ്രഹിച്ചു....
സന്ധ്യയായ് ഉഷസ്സായി..അഞ്ചാം ദിനം

സകല സ്രിഷ്ടിജാലങ്ങളും ഉരുവാക്കിയവന്‍
ദൈവത്തിന്‍ വചനം അന്നരുള്‍ചെയ്തു...
"നാം നമ്മുടെ രൂപത്തില്‍, സദ്രിശ്യത്തില്‍....
മനുഷ്യനെ മണ്ണില്‍ നീന്നും ഉരുവാക്കാം ...
സ്ത്രീ-പുരുഷന്മാരെ സ്രിഷ്ടിച്ചീശന്‍
നന്നായ് അനുഗ്രഹിച്ചു......
സന്ധ്യയായ് ഉഷസ്സായി..ആറാം ദിനം

എല്ലാം നന്നായെന്നുടനെ നോക്കി കണ്ടു...
ഏഴാം നാളില്‍ സ്രിഷ്ടാവീശന്‍ വിശ്രമിച്ചു....
ആ ദിവസം ഇസ്രേല്‍ ജനം ആചരിച്ചു....
കര്ത്താവിന്‍ സാബത്തായ് ആചരിച്ചു......
സ്രിഷ്ടികള്‍ സ്രഷ്ടാവിന്(കര്ത്താവിന്‍) തിരുഹിതംപോല്‍
വാണിടണം...
സന്ധ്യയായ് ഉഷസ്സായി..ഏഴാം ദിനം

പ്രവചനങ്ങള്‍ പൂവണിയാന് ....

സംഗീതം: ബ്ര: ബിനോജ് മുളവരിക്കല്‍രചന: ജിജോ പാലോട്
BGM: Jacob Koratty
ആല്‍ബം : പ്രവചനങ്ങള്‍ പൂവണിയാന്‍ ...




















പ്രവചനങ്ങള്‍ പൂവണിയാന് ....
ദൈവപുത്രന്‍ ജാതനായി.....

തരളമായ് ശോഭിക്കും രാവില്‍ ബെത്ലഹേം
പുല്കൂട്ടിലീശന്‍ ജനിച്ചു...
പുല്‍മേട്ടില്‍ ഇടയന്മാര്‍ കണ്ണുതുറന്നു..
വിണ്ണിലാ സദ്‌വാര്‍ത്ത കേട്ടൂ....

വിണ്ണിലെ മലാഖമാരൊത്തീ രാവില്‍
പാടിടാം ഗ്ലോറിയ ഗാനം....
ഗ്ലോറിയ....ഗ്ലോറിയ.....

അന്ധകാരത്തില്‍ ഒളിതൂകി ഈശന്‍..
ചന്തമായ് മേവുന്ന കാഴ്ചകാണാന്‍..
ഇടയന്മാരോടോത്ത് പോകാം നമുക്കുമാ
ബെത്ലഹേം കാലിത്തോഴുത്തില്‍...

അഖിലാണ്ഡനാഥന്‍ അവതാരമായി
അഖിലര്ക്കും രക്ഷതന്‍ നിറവേകാന്‍..
അത്ഭുത താരകം കാട്ടുന്ന മാര്‍ഗത്തില്‍
രജാക്കന്മാരോത്ത് പോകാം..
രാജാധി രാജനെ കാണാന്‍.....

തരളമായ് ശോഭിക്കും രാവില്‍ ബെത്ലഹേം
പുല്കൂട്ടിലീശന്‍ ജനിച്ചു...
പുല്‍മേട്ടില്‍ ഇടയന്മാര്‍ കണ്ണുതുറന്നു..
വിണ്ണിലാ സദ്‌വാര്‍ത്ത കേട്ടൂ....

വിണ്ണിലെ മലാഖമാരൊത്തീ രാവില്‍
പാടിടാം ഗ്ലോറിയ ഗാനം....
ഗ്ലോറിയ....ഗ്ലോറിയ.....

അന്ധകാരത്തില്‍ ഒളിതൂകി ഈശന്‍..
ചന്തമായ് മേവുന്ന കാഴ്ചകാണാന്‍..
ഇടയന്മാരോടോത്ത് പോകാം നമുക്കുമാ
ബെത്ലഹേം കാലിത്തോഴുത്തില്‍...

അഖിലാണ്ഡനാഥന്‍ അവതാരമായി
അഖിലര്ക്കും രക്ഷതന്‍ നിറവേകാന്‍..
അത്ഭുത താരകം കാട്ടുന്ന മാര്‍ഗത്തില്‍
രജാക്കന്മാരോത്ത് പോകാം..
രാജാധി രാജനെ കാണാന്‍.....