രചന: ജിജോ പാലോട്
സംഗീതം : ഫാ: ഡെല്‍റ്റസ്
ആലാപനം: കെസ്റ്റെര്‍
ആല്‍ബം : പ്രവചനങ്ങള്‍ പൂവണിയാന്‍
അള്ത്താരമേശയില്‍ മുറിയുന്ന അപ്പത്തില്‍
നഥാ നീ എഴുന്നള്ളുമ്പോള്‍....
ആലംബമില്ലാത്ത ആശ്വാസമില്ലാത്ത
ആയിരങ്ങള്‍ വന്നുചേരും...തിരുമുമ്പില്‍..
ആയിരങ്ങള്‍ വന്നുചേരും...
ജീവന്റെ അപ്പമാം തിരുവോസ്തിയില്‍
വന്നുവാഴുന്ന സ്നേഹസ്വരൂപാ...
ജീവിക്കും ദൈവത്തിന്‍ ആലയമാകാന്‍
എന്നെ വിളിക്കണെ നാഥാ...
എന്നെ വിളിക്കണെ നാഥാ...
സ്നേഹത്തിന്‍ പരമോന്നത കൂദാശയില്‍
ദൈവസ്നേഹത്തിന്‍ സ്മാരകമാകാന്‍
ആത്മാവില്‍ സൌഖ്യവും ജീവനും നല്കാന്‍.....
എന്നുള്ളില്‍ അണയണേ നാഥാ...
എന്നുള്ളില്‍ അണയണേ നാഥാ...
:.
Subscribe to:
Post Comments (Atom)








0 comments:
Post a Comment